Share this Article
ലഗേജില്‍ ബോംബുണ്ടെന്ന് തമാശയ്ക്കൊരു മറുപടി; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ
A reply to the joke that there is a bomb in the luggage; Thiruvananthapuram resident arrested

ലഗേജില്‍ ബോംബുണ്ടെന്ന് യാത്രക്കാരന്‍ തമാശ പറഞ്ഞതു കാരണം നെടുമ്പാശ്ശേരിയില്‍ വിമാനം രണ്ട് മണിക്കൂര്‍ വൈകി. തായ് എയര്‍ലൈന്‍സില്‍ തായ്‌ലാന്റിലേക്ക് പോകാനെത്തിയ ആഫ്രിക്കയിലെ ബിസിനസുകാരന്‍ കൂടിയായ തിരുവനന്തപുരം സ്വദേശി പ്രശാന്തിന്റെ തമാശയാണ് വിമാനയാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരേയും പ്രതിസന്ധിയിലാക്കിയത്.

സുരക്ഷ പരിശോധനയ്ക്കിടെ  ഉദ്യോഗസ്ഥര്‍ ബാഗിലെന്താണെന്ന് ചോദിച്ചത് ഇഷ്ടമാകാത്ത പ്രശാന്ത് ബാഗില്‍ ബോംബാണെന്ന് പറഞ്ഞതോടെ ഇയാളുടെ വിമാന യാത്ര തടയുകയായിരുന്നു. ഒരേ ടിക്കറ്റില്‍ യാത്ര ചെയ്യുന്ന  ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് നാല് പേരുടെ ലഗേജുകള്‍ കൂടി വിമാനത്തില്‍ നിന്നിറക്കി വീണ്ടും പരിശോധനക്ക് വിധേയമാക്കി. പുലര്‍ച്ചെ 2.10 ന്   പോകേണ്ടിയിരുന്ന വിമാനം 4.30 നാണ് പുറപ്പെട്ടത്. പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories