Share this Article
പോലീസിൽ ചിലർ യജമാനന്മാരെ പോലെ ജനങ്ങളോട് പെരുമാറുന്നു; വിമർശനവുമായി മുഖ്യമന്ത്രി
Chief Minister Criticizes Police Misconduct

പൊലീസിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംശുദ്ധിയോടെ പ്രവര്‍ത്തിക്കാത്ത ആരും സേനയില്‍ ഉണ്ടാകില്ലെന്നും അവമതിപ്പ് ഉണ്ടാക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക നടപടി സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 108 പേരെ ഇതിനകം പിരിച്ചുവിട്ടു..

നടപടികള്‍ ഇനിയും തുടരുമെന്നും മുഖ്യമന്ത്രിയുടെ താക്കീത്. കേരളപ്പിറവി ദിന പോലീസ് പരേഡ് അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിൽ ആണ് മുഖ്യമന്ത്രിയുട് വിമർശനം

കേരള പോലീസിൽ ചിലർ യജമാനന്മാരെ പോലെ ജനങ്ങളോട് പെരുമാറുന്നു. അത്തരക്കാർക്ക് സേനയിൽ സ്ഥാനമില്ലെന്നും, സേനയുടെ സംശുദ്ധി നിലനിർത്താൻ കഴിയാത്ത ആരും സേനയിൽ വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories