Share this Article
യെച്ചൂരിയെ അവസാനമായൊന്ന് കാണാൻ ഇൻഡിഗോയിൽ ഇ.പി. ജയരാജൻ ഡൽഹിക്ക്
വെബ് ടീം
posted on 13-09-2024
1 min read
ep jayarajan

കോട്ടയം: ഇൻഡിഗോ വിമാന കമ്പനിയോടുള്ള ബഹിഷ്ക്കരണം അവസാനിപ്പിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അവസാനമായി കാണാനായി ഡൽഹിക്ക് പോവാനാണ് ഇപി ഇൻഡിഗോ വിമാനത്തിൽ കയറിയത്.

വ്യാഴാഴ്ച രാത്രി കരുപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇപി ഡൽഹിക്ക് പുറപ്പെട്ടത്. 2022 ൽ ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട സംഭവത്തിൽ ഇപിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇൻഡിഗോ സർവീസ് ഇ.പി. ജയരാജൻ ബഹിഷ്ക്കരിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories