പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും. ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാനാണ് മഅദനി എത്തുന്നത്. ബംഗ്ലൂരുവില്‍ നിന്ന് ഉച്ചയ്ക്കുശേഷമാണ് പുറപ്പെടുക. നെടുമ്പാശേരിയിലെത്തുന്ന മഅദനിയെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിക്കും.
കൊല്ലത്ത് ചികിത്സയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിച്ച ശേഷം ജൂലൈ ഏഴിന് ബെംഗളൂരുവിലേക്ക് മടങ്ങും. ബെംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മഅദനിക്ക് സുപ്രീംകോടതി നേരത്തെ കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ചെലവ് വഹിക്കാന്‍ കഴിയാത്തത്തിനെ തുടര്‍ന്നു യാത്ര വേണ്ടെന്നുവച്ചിരുന്നു.