രക്തസാക്ഷികളെക്കുറിച്ചുള്ള തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി തലശ്ശേരി അതിരൂപത. സഭയുടേത് രക്തസാക്ഷികളെ ആദരിക്കുന്ന സംസ്‌കാരമാണെന്നും ബിഷപ്പിന്റെ പ്രസംഗം ചില തല്പരകക്ഷികള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും തലശ്ശേരി അതിരൂപത വിശദീകരണക്കുറിപ്പിറക്കി.