ആലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം (93) അന്തരിച്ചു. 1949 ല്‍ മണ്ണാറശ്ശാല ഇല്ലത്തെ എം ജി നാരായണന്‍ നമ്പൂതിരിയുടെ ഭാര്യയായാണ് ഉമാദേവി അന്തര്‍ജനം മണ്ണാറശാല ഇല്ലം കുടുംബാംഗമായത്. തൊട്ടു മുന്‍പുള്ള വലിയമ്മ സാവിത്രി അന്തര്‍ജനം 1993 ഒക്ടോബര്‍ 24 ന് അന്തരിച്ചതോടെ ആണ് ഉമാദേവി അന്തര്‍ജനം മണ്ണാറശാല അമ്മയായി അവരോധിക്കപ്പെട്ടത്.
1995 മാര്‍ച്ച് 22 നാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ അമ്മ പൂജാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ തുടങ്ങിയത്. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും രുക്മിണി ദേവി അന്തര്‍ജനത്തിന്റെയും മകളായാണ് ഉമാദേവി അന്തര്‍ജനം ജനിച്ചത്.