Share this Article
Union Budget
ശ്രീലങ്കയില്‍ ഹരിണി അമരസൂര്യ പ്രധാനമന്ത്രിയായി തുടരും
Harini Amarsurya

ശ്രീലങ്കയില്‍ ഹരിണി അമരസൂര്യ പ്രധാനമന്ത്രിയായി തുടരും. ഹരിണിയെ പ്രസിഡന്റ് അനുര ദിസനായക പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ചു. 24 അംഗ മന്ത്രിസഭ വൈകിട്ടോടെ സത്യപ്രതിജ്ഞ ചെയ്യും. ഭരണച്ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാബിനറ്റ് മന്ത്രിമാരെ 25ല്‍ താഴെയായി ചുരുക്കി. പാര്‍ലമെന്റിന്റെ ആദ്യസമ്മേളനത്തില്‍ പ്രസിഡന്റ് നയപ്രഖ്യാപനം നടത്തും. നാഷനല്‍ പീപ്പിള്‍സ് പവര്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയാണ് അധികാരത്തിലെത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories