പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞു വീണ് രണ്ട് യുവാക്കള്‍ മരിച്ചു. പെരുവമ്പ് സ്വദേശി സി വിനു, പൊല്‍പ്പുള്ളി സ്വദേശി എന്‍ വിനില്‍ എന്നിവരാണ് മരിച്ചത്.
വീട് പൊളിക്കുന്നതിനിടെ ഇരുവരും കോണ്‍ക്രീറ്റ് സ്ലാബിന് അടിയില്‍പ്പെടുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നരയോടെ കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.