പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് ഇന്ന് വിധി പറയും. ചൊവ്വാഴ്ച അന്തിമ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് വിധി പറയാന്‍ കേസ് മാറ്റി വെച്ചത്. 2019ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. 2022 മാര്‍ച്ചില്‍ തുടങ്ങിയ വിചാരണയാണ് ചൊവ്വാഴ്ച പൂര്‍ത്തിയായത്. തുടര്‍ വിദ്യാഭ്യാസത്തിന് സഹായം വാഗ്ദാനം ചെയ്ത് ഓഫിസ് സ്റ്റാഫിന്റെ മകളെ പീഡിപ്പിച്ചെന്നാണ് ആരോപണം. മറ്റ് രണ്ട് പീഡനക്കേസു കൂടി മോന്‍സണിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകളില്‍ വിചാരണ തുടങ്ങിയിട്ടില്ല.