കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിനു മുൻപ് മുഴുവൻ ശമ്പളവും നൽകണമെന്ന് ഹൈക്കോടതി. ഓണത്തിന് ആരെയും വിശന്നിരിക്കാൻഅനുവദിക്കില്ല. ശമ്പളത്തിന്റെ ആദ്യ ഗഡു നൽകേണ്ടത് കെ.എസ്.ആർ.ടി.സിയാണെന്നും കോടതി വ്യക്തമാക്കി.
ജുലൈ ഓഗസ്റ്റ് മാസത്തിലെ ശമ്പള വിതരണം നടത്താത്തതിൽ രൂക്ഷ വിമർശനമാണ് ഇന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ നേരിട്ടത്. ജൂലൈ മാസത്തിലെ രണ്ടാം ഘട്ട ശമ്പളം ഇപ്പോഴും വിതരണം ചെയ്യാൻ ബാക്കി നിൽക്കുകയാണ്. സംസ്ഥാന സർക്കാർ ധനസഹായമായി 130 കോടി രൂപ നൽകിയാൽ മാത്രമേ ശമ്പള വിതരണം പുർത്തിയാക്കാൻ കഴിയുകയുള്ളുവെന്ന് ഇന്ന് കെ.എസ്.ആർ.ടി.സി കോടതിയിൽ അറിയിച്ചു.