മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് ഒന്നര വർഷത്തിനകം പരിഹാരമുണ്ടാക്കുമെന്ന് സർക്കാർ നിയമസഭയിൽ. മുന്നറിയിപ്പുകൾ അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് അപകടകാരണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കരാർ ലംഘനം നടത്തിയിട്ടും അദാനിക്കെതിരെ നടപടിയെടുക്കാൻ സർക്കാരിനും മടിയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
മുതലപ്പൊഴിയിൽ തുടർച്ചയായി അപകടമരണങ്ങൾ ഉണ്ടാകുന്നത് സഭ നിർത്തിവെച്ച ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിലൂടെ ആവശ്യപ്പെട്ടത്. അദാനി ഗ്രൂപ്പ് തയ്യാറായില്ലെങ്കിൽ അതിൽ സർക്കാർ ഇടപെടണമെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമായി നേടിയ എം വിൻസെന്റ് പറഞ്ഞു.
ഓടിക്കണക്കിന് രൂപ ചെലവാക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്ന സർക്കാർ ഡ്രഡ്ജർ വാടകയ്ക്ക് എടുക്കുന്നില്ല.അദാനിയുമായി ഒത്തു കളിക്കുന്നു .മത്സ്യത്തൊഴിലാളികളുടെ കണ്ണീരൊപ്പമെന്ന് പറഞ്ഞ സർക്കാർ മത്സ്യത്തൊഴിലാളികളെ മറക്കുന്നു.
മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും മുന്നറിയിപ്പുകൾ മത്സ്യത്തൊഴിലാളികൾ അവഗണിക്കുന്നതാണ് അപകടത്തിന് കാരണമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
അപകട മുന്നറിയിപ്പുകൾ മത്സ്യത്തൊഴിലാളികൾ അവഗണിക്കുന്നു.കേന്ദ്രം അനുമതി തരുന്ന മുറയ്ക്ക് പരിഹാരം ഒന്നര വർഷത്തിനുള്ളിൽ പരിഹാരമുണ്ടാക്കും..എട്ടു വർഷത്തിനിടെ 74 മരണങ്ങൾ ഉണ്ടായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പട്ടിണി കിടക്കാതിരിക്കാനാണ് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് പലരും വട്ടിപ്പലിശക്കാരുടെ കെണിയിൽ,സർക്കാർ ഒന്നും ചെയ്യുന്നില്ല...
വിഷയത്തിൽ ഹ്രസ്വകാല പരിഹാരം കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നും ശാശ്വത പരിഹാരമാണ് വേണ്ടതെന്നും വിഡി സതീശൻ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.