Share this Article
ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍
വെബ് ടീം
posted on 17-05-2024
1 min read
suspension-of-the-canaanite-jacobite-church-metropolitan

തിരുവനന്തപുരം: ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്‌പെന്‍ഡ് ചെയ്തു.  കുര്യാക്കോസ് മാര്‍ സേവേറിയോസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്തോക്യ പാത്രിയാര്‍ക്കീസിന്റേതാണ് ഉത്തരവ്.

അന്തോക്യ പാത്രിയാര്‍ക്കീസിന്റെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ ഒരു വിഭാഗം വിശ്വാസികള്‍ കോട്ടയം ചിങ്ങവനത്ത് പ്രതിഷേധിച്ചു.

കഴിഞ്ഞ കുറേകാലമായി അന്തോക്യാ ബന്ധം വിടുവിച്ച് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ഇദ്ദേഹം അടുക്കുന്നതായി സഭയ്ക്ക് സംശയം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. നേരത്തെ ആര്‍ച്ച് ബിഷപ്പ് എന്ന പദവിയില്‍ നിന്നും കുര്യാക്കോസ് മാര്‍ സേവേറിയോസിനെ നീക്കിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories