തൃശൂർ: ആലുവയിലെ കുട്ടിയുടെ സംസ്കാര ചടങ്ങില്‍ മന്ത്രിമാർ പങ്കെടുക്കാത്തതിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു.എല്ലായിടത്തും മന്ത്രിമാർ എത്തണം എന്നുണ്ടോയെന്ന് മന്ത്രി ചോദിച്ചു.ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.എല്ലായിടത്തും മന്ത്രിമാർക്ക് എത്താൻ ആകില്ലെന്നും മന്ത്രി തൃശ്ശൂരില്‍ പ്രതികരിച്ചു.
വിഷയത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. ഏറ്റവും പെട്ടെന്ന് തന്നെ പ്രതിയെ കണ്ടെത്താന്‍ സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.