തിരുവനന്തപുരം: സപ്ലൈകോ സിഎംഡി സ്ഥാനത്തുനിന്നു ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. ടൂറിസം ഡയറക്ടറായിരുന്ന പി ബി നൂഹിനെ സപ്ലൈകോ സിഎംഡിയായി നിയമിച്ചു.
ശ്രീറാമിനു പുതിയ നിയമനം നല്‍കിയിട്ടില്ല. കെടിഡിസി എംഡിയും ആരോഗ്യകുടുംബക്ഷേമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായ ശിഖ സുരേന്ദ്രനാണു പുതിയ ടൂറിസം ഡയറക്ടര്‍. കെടിഡിസി എംഡി സ്ഥാനവും വഹിക്കും.
എറണാകുളം ജില്ലാ വികസന കമ്മിഷണര്‍ എം എസ് മാധവിക്കുട്ടിയെ ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ കെ മീരയ്ക്കാണ് എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതല. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ ഷാജി വി നായര്‍ക്കു വൈറ്റില മൊബിലിറ്റി ഹബ് എംഡിയുടെ അധികച്ചുമതല നല്‍കി.