Share this Article
പനി പടരുന്നു; ആശങ്കയോടെ കേരളം
വെബ് ടീം
posted on 18-06-2023
1 min read
 fever is spreading in Kerala

സംസ്ഥാനത്ത് പകര്‍ച്ച പനി പടരുന്നു. ഒരാഴ്ചയ്ക്കിടെ അമ്പതിനായിരത്തിന് മുകളില്‍ ആളുകളാണ് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. 11329 പേര്‍ ശനിയാഴ്ച പനി ബാധിച്ച് ചികിത്സ തേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയത്. 

ഡെങ്കിപ്പനി കേസുകളുടെ എണ്ണവും കുറയാതെ തുടരുകയാണ് 48 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോള്‍ 326 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഒരാഴ്ചയ്ക്കിടെ 413 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. കൊച്ചിയില്‍ നിന്ന് ഡെങ്കിപ്പനി കേസുകള്‍ കൂടുന്നത്. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories