മഹാരാജസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കേസ് അന്വേഷിക്കുന്ന അഗളി പൊലീസ് സംഘം ഇന്ന് വ്യാജരേഖ സമര്‍പ്പിച്ച് വിദ്യ ജോലി നേടിയ കരിന്തളം കോളേജിലെത്തി തെളിവുകള്‍ ശേഖരിക്കും. പ്രിന്‍സിപ്പാള്‍ അടക്കമുള്ളവരുടെ മൊഴിയും രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസം വിദ്യയുടെ തൃക്കരിപ്പൂര്‍ മണിയനോടിയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പൊലീസ് സംഘം എത്തുമ്പോള്‍ വിദ്യയുടെ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വീടിനടുത്തുള്ള ബന്ധുവിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. അതേസമയം വിദ്യയെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസം സൈബര്‍ സെല്ലിന്റെയും സഹായം അഗളി പൊലീസ് തേടിയിരുന്നു.