നടൻ ദിലീപിന്റെ വിവാദമായ ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കും.
ദിലീപിന് വിഐപി പരിഗണന കിട്ടിയതിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ദേവസ്വം ബോർഡ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. കൂടാതെ ദിലീപ് ദർശനം നടത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇവരിൽ നിന്ന് തെളിവെടുക്കുന്നുണ്ടെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്.