സംയുക്ത കര്‍ഷക സംഘടനകളുടെ പഞ്ചാബ് ബന്ദ് ആരംഭിച്ചു. 34 ദിവസമായി നിരാഹാരത്തില്‍ കഴിയുന്ന കര്‍ഷക നേതാവ് ജഗ് ജിത് സിങ് ദല്ലെവാളിന് പിന്തുണ നല്‍കിയാണ് ബന്ദ്.
കര്‍ഷകരുടെ ബന്ദിന് പിന്തുണ നല്‍കണമെന്ന് പഞ്ചാബിലെ ജനങ്ങളോട് ഓള്‍ ഇന്ത്യ കിസാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. അടുത്തമാസം 4 ന് കിസാന്‍ മഹാപഞ്ചായത്ത് ചേരാനും കര്‍ഷകർ തീരുമാനിച്ചു.
നിരാഹാരത്തില്‍ കഴിയുന്ന ദല്ലെവാളിന്റെ ആരോഗ്യനില മോശമായി തുടരുകയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് നിരാഹരമെന്നും തന്നെ ആരും ബന്ദിയാക്കിയിട്ടില്ലെന്നും ദല്ലെവാള്‍ വ്യക്തമാക്കി.