Share this Article
ആരൊക്കെയോ വഴിതിരിച്ചുവിട്ടു,‘നാട്ടുകാർ പറഞ്ഞു ലോറി പുഴയിലായിരിക്കുമെന്ന് ’; സന്തോഷ് പണ്ഡിറ്റ് ഷിരൂരിൽ
വെബ് ടീം
posted on 25-07-2024
1 min read
santosh-pandit-visits-arjun-missing-location

ഷിരൂർ: മണ്ണിടിച്ചിലിൽ അർജുനെ കാണാതായ സ്ഥലം സന്ദർശിച്ച് സന്തോഷ് പണ്ഡിറ്റ്.അർജുൻ കാണാതായ അംഗോളയിൽ എത്തി നാട്ടുകാരോടും പൊലീസുകാരോടും സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിൽ പറയുന്നു.


കാർവാർ മുതൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതുകൊണ്ട് എല്ലായിടത്തെയും രക്ഷാപ്രവർത്തനം ഏകോപിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും ഒരു പൊലീസുകാരൻ അനൗദ്യോഗികമായി തന്നോടു പറഞ്ഞെന്നും പൊലീസുകാരും പട്ടാളക്കാരും വളരെ മികച്ച പ്രവർത്തനമാണ് അവിടെ നടത്തുന്നതെന്നും വിഡിയോയില്‍ പണ്ഡിറ്റ് പറയുന്നു. 

നാട്ടുകാരുമായി താന്‍ സംസാരിച്ചപ്പോള്‍ ലോറി മണ്ണിനടിയിൽ അല്ല പുഴയിലായിരിക്കും ഉണ്ടാവുക എന്ന് അവര്‍ പറഞ്ഞുവെന്നും  പക്ഷേ ആരൊക്കെയോ വഴിതിരിച്ചു വിട്ടിട്ടാണ് കരയിൽ തിരഞ്ഞുകൊണ്ടിരുന്നതെന്നും അവിടെനിന്ന് കോരിമാറ്റിയ മണ്ണാണോ പുഴയിൽ ലോറിയുടെ മുകളിൽ വന്നതെന്നും ഒരു സംശയമുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories