Share this Article
കാണാതായ യുവതിയേയും മക്കളെയും രണ്ടുവര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി
വെബ് ടീം
posted on 30-07-2023
1 min read
missing tribal woman and her children found after two years

മലപ്പുറം: രണ്ടുവര്‍ഷം നീണ്ട കേരള പൊലീസിന്റെ അന്വേഷണം ഫലം കണ്ടു. നിലമ്പൂര്‍ പോത്തുകല്ലില്‍നിന്ന് കാണാതായ ആദിവാസി യുവതിയെയും മക്കളെയും കണ്ടെത്തി. ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ട കുനിപ്പാല ആദിവാസി കോളനിയിലെ മിനി, മക്കളായ രമേശ്, രഞ്ജിത്ത് എന്നിവരെയാണ് തമിഴ്‌നാട്ടില്‍നിന്ന് രണ്ടു വർഷത്തിന് ശേഷം കണ്ടെത്തിയത്.

2021-ലാണ് മിനിയെയും മക്കളെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടര്‍ന്ന് മലപ്പുറം എസ്.പി. എസ്.സുജിത് ദാസിന്റെയും നിലമ്പൂര്‍ ഡിവൈ.എസ്.പി.യുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു. യുവതിയും മക്കളും ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ടിരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, മധുര, പഴനി, പൊള്ളാച്ചി, തിരുപ്പൂര്‍, മേട്ടുപ്പാളയം എന്നിവിടങ്ങളിലെല്ലാം തിരച്ചില്‍ നടത്തി. ഈ അന്വേഷണത്തിലാണ് യുവതിയും മക്കളും ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് കോയമ്പത്തൂരിലെത്തിയ പോലീസ് സംഘം പ്രദേശവാസികളുമായി അടുപ്പം സ്ഥാപിച്ച് കൂടുതല്‍വിവരങ്ങള്‍ ശേഖരിക്കുകയും തമിഴ്‌നാട് പോലീസിന്‍റെ സഹായത്തോടെ കോയമ്പത്തൂരില്‍നിന്ന് ഇവരെ കണ്ടെത്തുകയുമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories