Share this Article
കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണന്‍ ഇഡി ഓഫീസില്‍; വിളിച്ചുവരുത്തിയത് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍
വെബ് ടീം
posted on 25-09-2023
1 min read
KARUVANNUR BANK FRAUD

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ കേരള ബാങ്ക് വൈസ്പ്രസിഡന്റ് എംകെ കണ്ണനെ ഇഡി വിളിച്ചു വരുത്തി. ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിലേക്കാണ് വിളിച്ചു വരുത്തിയത്. 

കരുവന്നൂര്‍ ബാങ്കു തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സഹകരണ ബാങ്കിലും ഇഡി പരിശോധന നടത്തിയിരുന്നു. കരുവന്നൂര്‍ ബാങ്കു തട്ടിപ്പിലൂടെ പ്രതികള്‍ സമാഹരിച്ച പണം വിവിധ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. 

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രി എസി മൊയ്തീനെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. രണ്ടാമതും ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും നിയമസഭയിലെ പരിപാടി ചൂണ്ടിക്കാട്ടി മൊയ്തീന്‍ ഹാജരായിരുന്നില്ല. മൊയ്തീന് വീണ്ടും നോട്ടീസ് നല്‍കുന്നതില്‍ ഇഡി ഇന്നു തീരുമാനമെടുത്തേക്കും. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories