Share this Article
കേരളവിഷനിലൂടെ സൗജന്യ ഇൻറർനെറ്റ് കണക്ഷന് ഒപ്പം 3 കോടി രൂപയുടെ ഭാഗ്യ സമ്മാനങ്ങളും; ഉപയോക്താക്കൾക്ക് പണവും ലാഭം സമയവും ലാഭം
വെബ് ടീം
posted on 27-05-2023
1 min read
Free internet connection and lucky customers get prizes through keralavision KvFi Plans

കൊച്ചി: കേരളത്തിലെ ഏറ്റവും വിപുലമായ ഇൻറർനെറ്റ് നെറ്റ്‌വർക്കും അതിവേഗതയും  ഉള്ള കേരളവിഷൻ ബ്രോഡ്ബാൻഡ് സംസ്ഥാനത്ത് എവിടെയും സൗജന്യ ഇൻറർനെറ്റ് കണക്ഷൻ  ലഭ്യമാക്കി ഉപയോക്തക്കളുടെ പണവും സമയവും ലാഭിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. സൗജന്യ ഇൻറർനെറ്റ് കണക്ഷന് ഒപ്പം 3 കോടി രൂപയുടെ ഭാഗ്യ സമ്മാനങ്ങളും കേരളവിഷൻ ഒരുക്കിയിട്ടുണ്ട്.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇൻറർനെറ്റ് സേവനദാതാക്കൾ എന്ന നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് സൗജന്യമായി മോഡവും ഇൻസ്റ്റലേഷനും നൽകി സംസ്ഥാനത്ത് എവിടെയും സൗജന്യ ഇൻറർനെറ്റ് കണക്ഷൻ നൽകിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം സൗജന്യമായി  വോയിസ് കോളും KvFi പ്ലാനിൽ ലഭ്യമാണ്. വെറും 399 രൂപയ്ക്ക് വെൽക്കം പ്ലാനിലൂടെ 60 mbps വേഗതയിൽ 4000gb ഡാറ്റ ലഭ്യമാണ്. കേരളവിഷന്റെ ഓരോ പ്ലാനിനൊപ്പവും അതിവേഗതയും അൺലിമിറ്റഡും ആയുള്ള ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories