Share this Article
തൃശ്ശൂര്‍ കേരളവിഷന്‍ ചെയര്‍മാനും COA ജില്ലാ ട്രഷററുമായ ടി വി വിനോദ് കുമാര്‍ അന്തരിച്ചു
വെബ് ടീം
posted on 01-11-2023
1 min read
Thrissur Kerala Vision Chairman and COA District Treasurer TV Vinod Kumar passes away

തൃശ്ശൂര്‍ കേരളവിഷന്‍ ചെയര്‍മാനും COA  ജില്ലാ ട്രഷററുമായ ടി വി വിനോദ് കുമാര്‍ അന്തരിച്ചു. 54 വയസായിരുന്നു.  ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തൃശ്ശൂർ കേരള വിഷൻ ഓഫീസിനു മുൻപിൽ വൈകിട്ട് അഞ്ച് മണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സഹപ്രവർത്തകർ ചേർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൃശൂർ പെരിഞ്ചേരി ആറാംകല്ല് സ്വദേശിയാണ്. സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. വല്ലച്ചിറ ഗവ.യുപി സ്കൂളിലെ അധ്യാപിക മിനിയാണ് ഭാര്യ. എൻജിനീയറിങ് വിദ്യാർത്ഥിനിയായ സ്വാതി, പത്താം ക്ലാസ് വിദ്യാർത്ഥി ദേവാനന്ദ് എന്നിവരാണ് മക്കള്‍. പ്രദീപ് കുമാർ , പ്രമോദ് കുമാർ എന്നിവർ സഹോദരങ്ങളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories