Share this Article
image
സംസ്ഥാനത്ത് മഴ കനക്കും; ഒരു ജില്ലയിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ മുന്നറിയിപ്പ്
വെബ് ടീം
posted on 04-11-2024
1 min read
RAIN ALERT

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ തുടരുന്നതിനിടെ  കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുതുക്കി.തിരുവനന്തപുരത്ത് ഇപ്പോൾ ഓറഞ്ച് അലർട്ടാണുള്ളത്.

തിരുവനന്തപുരത്ത് പല ഭാഗത്ത് രാവിലെ മുതല്‍ കനത്ത മഴയായിരുന്നു. ആശുപത്രിയില്‍ വെള്ളം കയറിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു മണിക്കൂറോളം എടുത്താണ് ഓപ്പറേഷന്‍ തിയറ്ററിലെ വെള്ളം നീക്കം ചെയ്തത്. 

ഓപ്പറേഷൻ തീയറ്റർ പ്രവർത്തന സജ്ജമാക്കാൻ സാനിറ്റൈസിങ് നടപടി ഉൾപ്പെടെ ചെയ്യേണ്ടതുണ്ട്. അതിനായി ദിവസങ്ങളെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് നൽകി.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് .കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കൻ തമിഴ്നാട് വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories