ന്യൂഡൽഹി: സാങ്കേതിക തകാറിനെത്തുടര്‍ന്ന് റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടു.IRCTC വെബ്സൈറ്റും മൊബൈൽ ആപ്പും തകരാറിലായിട്ട് മണിക്കൂറുകളായി. തകരാറു പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) അറിയിച്ചു.
ഇന്നു രാവിലെ മുതലാണ് ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടത്. ഒട്ടേറെപ്പേര്‍ ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടതായും പരാതിയുണ്ട്.
അതേ സമയം ടിക്കറ്റ് ബുക്ക് ചെയ്യാനായി ആമസോൺ, മേക്ക് മൈ ട്രിപ്പ് പ്ലാറ്റുഫോമുകൾ ഉപയോഗിക്കാവുന്നതാണെന്നു റെയിൽവേ കസ്റ്റമർ കെയർ ഉദ്യോഗസ്ഥർ അറിയിക്കുന്നുണ്ട്.