Share this Article
നടൻ ദർശൻ അറസ്റ്റിൽ, ഭാര്യയും നടിയുമായ പവിത്ര ഗൗഡ കസ്റ്റഡിയിൽ
വെബ് ടീം
posted on 11-06-2024
1 min read
actor-darshan-thoogudeepa-wife-pavithra-gowda-arrested-for-murder

കൊലപാതകക്കേസിൽ കന്നഡ നടൻ ദർശനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ദർശൻ്റെ ഭാര്യ പവിത്ര ഗൗഡയടക്കം 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 47 കാരനായ നടനെ മൈസൂരിലെ ഫാം ഹൗസിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുവന്നു.

ചിത്രദുർഗയിലെ അപ്പോളോ ഫാർമസി ശാഖയിൽ ജോലി ചെയ്തിരുന്ന രേണുക സ്വാമി (33)യെയാണ് ബെംഗളൂരു സുമനഹള്ളി പാലത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദർശൻ്റെ ഭാര്യക്ക് രേണുക സ്വാമി അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചതായി ആരോപണം ഉണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories