ന്യൂഡൽഹി: ഹരിയാന, ജമ്മുകശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഹരിയാനയിലെ വോട്ടെണ്ണൽ ഒക്ടോബർ എട്ടിന് നടക്കും. 1031 സ്ഥാനാർത്ഥികളാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിൽ 101 പേർ സ്ത്രീകളായിരുന്നു
55 മുതൽ 62 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 18 മുതൽ 24 സീറ്റുകൾ പ്രവചിക്കുമ്പോൾ എഎപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. ബിജെപി ഇത്തവണ വളരെ പിന്നിൽ പോകുമെന്നാണ് പ്രവചനം.
ഹരിയാനയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ.
ഹരിയാനയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് റിപ്പബ്ളിക് ടിവി.
റിപ്പബ്ളിക് ടിവി: കോണ്‍ഗ്രസ് 55–62, ബി.ജെ.പി 18–24, ഐ.എന്‍.എല്‍.ഡി 3–6
പീപ്പിള്‍ പള്‍സ്: കോണ്‍ഗ്രസ് 49–61, ബി.ജെ.പി 20–32, മറ്റുള്ളവര്‍ 3–5.
ന്യൂസ് 18: കോണ്‍ഗ്രസ് 59, ബി.ജെ.പി– 21, ജെ.ജെ.പി– 2
ദൈനിക് ഭാസ്കർ ഹരിയാനയിൽ കോൺഗ്രസിന് 44 മുതൽ 54 വരെ സീറ്റുകൾ പ്രവചിക്കുന്നു. ബിജെപിക്ക് 15 മുതൽ 29വരെ സീറ്റുകളും ജെജെപി 1 സീറ്റും ഐഎൻഎൽഡി 2 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.
റിപ്പബ്ലിക് ഭാരത് ഹരിയാന കോൺഗ്രസിന് 55 മുതൽ 62 സീറ്റുകൾ പ്രവചിക്കുന്നു. ബിജെപി 18 മുതൽ 24 സീറ്റുവരെയും ജെജെപി 3 സീറ്റും ഐഎൻഎൽഡി 3 മുതൽ 6 വരെ സീറ്റുകളും പ്രവചിക്കുന്നു.
ജമ്മുവില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ അധികവും പ്രവചിക്കുന്നത്.
ജമ്മു കശ്മീര്‍ - റിപ്പബ്ലിക് ടിവി
ബിജെപി. - 28-30
കോണ്‍ഗ്രസ് - 31-36
പിഡിപി - 5-7
മറ്റുള്ളവര്‍- 8-16
ദൈനിക് ഭാസ്കർ - ജമ്മു കശ്മീര്‍
ബിജെപി - 20-25
കോൺഗ്രസ് - 35-40
പിഡിപി - 4-7
മറ്റുള്ളവർ- ൦
പീപ്പിൾ പൾസ് - ജമ്മു കശ്മീർ
ബിജെപി - 23-27
കോൺഗ്രസ് - 33- 35
പിഡിപി - 7-11
മറ്റുള്ളവർ - 4-5
സി വോട്ടർ - ജമ്മു കാശ്മീർ
നാഷണൽ കോൺഫറൻസ് : 11-15
ബിജെപി: 27-31
പിഡിപി: 0-2
മറ്റുള്ളവർ: 0-1
ഇന്ത്യാടുഡേ- ജമ്മു കശ്മീർ
ബിജെപി. - 27 -31
കോൺഗ്രസ് - 11-15
പിഡിപി - 0-2