ഹിജാബ് വിരോധം ഒരു രോഗാവസ്ഥയെന്ന് ഇറാന്റെ വിചിത്ര കണ്ടെത്തല്‍. ഹിജാബ് നിയമം പാലിക്കാത്ത സ്ത്രീകളെ ചികിത്സിക്കാനാണ് ഇറാന്റെ നീക്കം.
രാജ്യത്തെ ഹിജാബ് നിയമം അനുസരിക്കാത്തത് ഒരു തരം രോഗാവസ്ഥയെന്നാണ് ഇറാന്‍ ഭരണകൂടത്തിന്റെ പുതിയ കണ്ടെത്തല്‍.
നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ പ്രത്യേക ക്ലിനിക്കുകള്‍ സ്ഥാപിക്കാനാണ് ഇറാന്റെ നീക്കം. ഹിജാബ് റിമൂവല്‍ ട്രീറ്റ്‌മെന്റ് ക്ലിനിക് എന്നാണ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്.
ഹിജാബ് വിരോധം ഇല്ലാതാക്കാന്‍ ശാസ്ത്രീയവും മനശാസ്ത്രപരവുമായി ചികിത്സ നല്‍കുമെന്ന് സ്ത്രീ - കുടുംബക്ഷേമ മന്ത്രാലയം മേധാവി മെഹ്രി തലേബി ദരേസ്താനി അറിയിച്ചു.
അതേസമയം ചികിത്സാ കേന്ദ്രം എന്നതിലുപരി തടവ് കേന്ദ്രമായാകും ഇത്തരം ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക എന്നാണ് ഉയരുന്ന വിമര്‍ശനം.
ഇറാനിലെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നടക്കുന്ന ചികിത്സകളില്‍ സംശയം പ്രകടിപ്പിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.