ബംഗളുരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ എസ് സച്ചിദാനന്ദമൂര്‍ത്തി അന്തരിച്ചു. 66 വയസ്സായിരുന്നു. ബംഗളുരുവിലായിരുന്നു അന്ത്യം. മലയാള മനോരമയുടേയും ദ വീക്കിന്റേയും ഡൽഹി റസിഡന്റ് എഡിറ്റര്‍ ആയിരുന്നു.
അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ദർലഭ് സിങ് സ്മാര മീഡിയ അവാർഡ്, കർണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മനോരമയില്‍ 'ദേശീയം' ദ വീക്കില്‍ പവര്‍ പോയിന്റ് എന്നീ പംക്തികൾ കൈകാര്യം ചെയ്തിരുന്നു.