കൊച്ചി: കേരളവിഷൻ ഗ്രൂപ്പിന്റെ പ്രഥമ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു.ഏഷ്യാനെറ്റും സീ കേരളവും അഞ്ചു വീതം അവാർഡുകൾ നേടി. മഴവിൽ മനോരമയും സൂര്യ ടിവിയും മൂന്നു വീതം അവാർഡുകൾ സ്വന്തമാക്കി.മഴവിൽ മനോരമയിലെ ശരത് ദാസ് ആണ് മികച്ച നടൻ.സീ കേരളത്തിലെ ഹരിത ജി നായർ മികച്ച നടിയും.
ടെലിവിഷൻ പുരസ്‌കാരങ്ങൾക്ക് ചാനൽ ഭേദമില്ലാതെ സ്വതന്ത്രവും നിഷ്പക്ഷവുമായ പുരസ്‌കാരങ്ങൾ എന്ന നിലയിൽ, ഒരു മീഡിയ ഗ്രൂപ്പ് നൽകുന്ന ആദ്യത്തെ അവാർഡ് എന്ന നിലയിൽ ശ്രദ്ധ ആകർഷിക്കുകയാണ് കേരളവിഷൻ ടെലിവിഷൻ അവാർഡുകൾ.
പ്രകടന മികവിന്റെ പേരിൽ ജൂറിക്ക് മുന്നിലെത്തിയവരിൽ നിന്നും പുരസ്‌കാരങ്ങൾ നേടിയവർ ഇവരാണ് ..
ജനപ്രിയ സീരിയലിനുള്ള പുരസ്‌കാരം ഏഷ്യാനെറ്റിലെ കുടുംബ വിളക്കും ഏറ്റവും മികച്ച സീരിയലായി സീ കേരളത്തിലെ കുടുംബശ്രീ ശാരദയും തെരഞ്ഞെടുക്കപ്പെട്ടു.
മഴവിൽ മനോരമയിലെ ബാലനും രമയും എന്ന സീരിയലിലെ അഭിനയത്തിന്, ശരത് ദാസ് മികച്ച നടനായപ്പോൾ, സീ കേരളത്തിലെ ശ്യാമാംബരത്തിലെ ഹരിത ജി നായർ ആണ് മികച്ച നടി.
ജനപ്രിയ നടിക്കുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് സീരിയൽ കുടുംബവിളക്കിലെ മീരാ വാസുദേവും ജനപ്രിയ നടനുള്ള പുരസ്‍കാരം സൂര്യ ടിവിയിലെ കനൽപ്പൂവിലൂടെ യദു കൃഷ്ണനും സ്വന്തമാക്കി.
ഫ്ളവേർസ് ടീവിയിലെ ലക്ഷ്മി നക്ഷത്രയാണ് മികച്ച അവതാരക.
മറ്റു പുരസ്‌കാരങ്ങൾ ഇവയാണ് .
ഡോക്ടർ.എസ് .ജനാർദ്ദനൻ : മികച്ച സംവിധായകൻ( സീരിയൽ : കുടുംബശ്രീ ശാരദ, സീ കേരളം )
ഷാനവാസ് ഷാനു: പെർഫോർമർ ഓഫ് ദി ഇയർ - മെയിൽ ( സ്വയംവരം, (മഴവിൽ മനോരമ) അടക്കം വിവിധ സീരിയലുകൾ )
വൈഷ്ണവി : പെർഫോർമർ ഓഫ് ദി ഇയർ -ഫിമെയിൽ ( കനൽപ്പൂവ് , സൂര്യ ടിവി )
ബാലാജി : ബെസ്റ്റ് ആക്റ്റർ ഇൻ എ നെഗറ്റീവ് റോൾ ( മൗനരാഗം,ഏഷ്യാനെറ്റ് )
ശ്രീപദ്മ : ബെസ്റ്റ് ആക്ടറെസ്സ് ഇൻ എ നെഗറ്റീവ് റോൾ ഫീമെയിൽ ( മിഴിരണ്ടിലും , സീ കേരളം )
അനീഷ് രവി : ഫേവറിറ്റ് ആക്ടർ ( അളിയൻസ് , കേരള കൗമുദി )
ഗോപിക അനിൽ : ഫേവറിറ്റ് ആക്ടറെസ്സ് ( സാന്ത്വനം, ഏഷ്യാനെറ്റ് )
മികച്ച ഹാസ്യ നടൻ : വിനോദ് കോവൂർ ( മറിമായം,മഴവിൽ മനോരമ, വൈഫ് ഈസ് ബ്യൂട്ടിഫുൾ( സീ കേരളം )
മികച്ച ഹാസ്യ നടി : നിഷ സാരംഗ് ( ഉപ്പും മുളകും , ഫ്ലവർസ് ടീവി )
ഷോബി തിലകൻ : മികച്ച സഹനടൻ ( ഭാവന , സൂര്യ ടിവി )
രശ്മി ബോബൻ : മികച്ച സഹനടി ( ശ്യാമാംബരം, സീ കേരളം )