വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യവുമായി ഡെമോക്രേറ്റുകള്‍ രംഗത്ത്. എ പി നോര്‍ക്ക് നടത്തിയ സര്‍വേയില്‍് കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകണമെന്നാണ്് കൂടുതല്‍ ഡെമോക്രാറ്റുകളും ആവശ്യപ്പെട്ടിരിക്കുന്നത്.
ജോ ബൈഡന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറണമെന്ന ആവശ്യം ഡെമോക്രാറ്റുകള്‍ക്കിടയില്‍ ശക്തമാകുന്നതിനിടയിലാണ് കമല ഹാരിസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകണമെന്ന സര്‍വേ ഫലം പുറത്തുവന്നിരിക്കുന്നത്.
എ പി നോര്‍ക്ക് ഫോര്‍ പബ്ലിക് അഫേര്‍സ് റിസേര്‍ച്ച് നടത്തിയ സര്‍വേയില്‍ പത്തില്‍ ആറ് ഡെമോക്രാറ്റുകള്‍ കമല ഹാരിസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകണെമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 81 വയസ്സുളള ജോ ബൈഡന് പ്രസിഡന്റ് എന്ന നിലയിലുളള ചുമതലകള്‍ നിര്‍വഹിക്കാനുളള പ്രാപ്തിയുളളതായി ഭൂരിപക്ഷം ഡെമോക്രാറ്റുകള്‍ കരുതുന്നില്ല.
ബോസ്‌ററണ്‍ ഗ്ലോബ് ഓഫ് മാസുചെറ്റ്‌സ് നടത്തിയ സര്‍വ്വേയില്‍ 65 ശതമാനം ഡെമോക്രാറ്റിക് ചായ്വനവുളള വോട്ടര്‍മാരും കമല ഹാരിസ് പ്രസിഡന്റ് സ്ഥാനാര്‍യാകണമെന്നാണ് അഭ്ിപ്രായപ്പെട്ടിരിക്കുന്നത്. 59 വയസ്സുളള കമല ഹാരിസ് അമേരിക്കയിലെ ഗര്‍ഭ ഛിദ്ര അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന് വോട്ടര്‍മാര്‍ പ്രതീക്ഷിക്കുന്നുണ്ട്.