Share this Article
പൊലീസ് വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു, SI അടക്കം നാല് പേർക്ക് പരിക്ക്
വെബ് ടീം
posted on 15-07-2023
1 min read
POLICE JEEP CAUGHT UP IN ACCIDENT

കോഴിക്കോട്: പൊലീസ് വാഹനം  നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ട് എസ്ഐ അടക്കം നാല് പേർക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണയിലാണ് സംഭവം. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപെട്ടത്. പേരാമ്പ്ര എസ്‌ഐ ജിതിൻ വാസ്, സിവിൽ പോലീസ് ഓഫീസർമാരായ കൃഷ്ണൻ, അനുരൂപ്, ദിൽഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ വാഹനം  നിയന്ത്രണംവിട്ട് റോഡിന്റെ എതിർ വശത്തെ കയ്യാലയിൽ ഇടിക്കുകയായിരുന്നു.കായണ്ണ ഹയർ സെക്കണ്ടറി സ്കൂൾ ഭാഗത്ത് നിന്നും ഇറങ്ങി വരുമ്പോഴാണ് നിയന്ത്രണം വിട്ട് ഇടിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories