Share this Article
ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് വീട്ടിലെ വൈദ്യുതി കണക്ഷന്‍ പ്രയോജനപ്പെടുത്താൻ അനുമതി

Small scale industries are allowed to avail electricity connection at home

വൈദ്യുതി സപ്ലൈകോഡ് ഭേദഗതി ചെയ്ത് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. കണക്ഷന്‍ സംബന്ധമായ സേവനങ്ങള്‍ക്ക് ഇനി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് വീട്ടിലെ വൈദ്യുതി കണക്ഷന്‍ പ്രയോജനപ്പെടുത്താനും അനുമതി.

കെഎസ്ഇബി ഓഫിസിൽ പോകാതെ ഉപയോക്താവിന് വൈദ്യുതി കണക്‌ഷൻ ഓൺലൈൻ ആയി എടുക്കാൻ സാധിക്കുമെന്നാണ്  പുതിയ വൈദ്യുതി സപ്ലൈകോഡ് ഭേദഗതിയിൽ പറയുന്നത്. റീ കണക്‌ഷൻ, നിലവിലെ കണക്‌ഷന്റെ പരിഷ്കരണം, താരിഫ് മാറ്റം, കണക്ടഡ് ലോഡ് തുടങ്ങിയ സേവനങ്ങളും ഇനിമുതൽ ഓൺലൈനിൽ ലഭ്യമാകും.

ഉപയോക്താവ് അപേക്ഷിച്ചാൽ 7 ദിവസത്തിനകവും ദുർഘട പ്രദേശത്താണെങ്കിൽ ഒരു മാസത്തിനകവും വൈദ്യുതി കണക്‌ഷൻ നൽകണം. തടസ്സമുണ്ടെങ്കിൽ കെഎസ്ഇബി, ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥനെയും ഉപയോക്താവിനെയും അറിയിക്കണം.അതേസമയം, ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് വീട്ടിലെ വൈദ്യുതി കണക്ഷന്‍ പ്രയോജനപ്പെടുത്താനും അനുമതി നൽകി. 

അഞ്ചു കുതിരശക്തി വരെയുള്ള മോട്ടോറോ നാല് കിലോവാട്ട് വരെ കണക്റ്റഡ് ലോഡോ ഉള്ള സംരംഭങ്ങള്‍ക്ക് പുതിയ കണക്ഷന്‍ എടുക്കേണ്ട ആവശ്യമില്ല. ഇതിനു പുറമെ വ്യവസായ ആവശ്യങ്ങൾക്ക് അധിക വൈദ്യുതി ഉപയോഗിച്ചാൽ നേരിട്ട് പരിശോധിച്ച ശേഷം മാത്രമേ പിഴ ഈടാക്കുകയുള്ളു.  കേന്ദ്ര സര്‍ക്കാര്‍ 2020ല്‍ പ്രസിദ്ധീകരിച്ച ഇലക്ട്രിസിറ്റി, റൈറ്റ്‌സ് ഓഫ് കണ്‍സ്യൂമേഴ്‌സ് റൂള്‍സിന്റെ തുടര്‍ച്ചയായാണ് നിലവിലെ ഭേദഗതി.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories