തിരുപ്പതി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ സിഗരറ്റ് വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. തിരുപ്പതി- ഹൈദരാബാദ് വന്ദേഭാരത് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ശുചിമുറിയില്‍ കയറിയാണ് ഇയാള്‍ സിഗരറ്റ് വലിച്ചത്. പുക വന്നപ്പോള്‍ അഗ്നിനിയന്ത്രണ സംവിധാനം പ്രവര്‍ത്തിച്ചു. ഇതോടെ യാത്രക്കാര്‍ അപായ സൈറണ്‍ മുഴക്കി ട്രെയിന്‍ നിര്‍ത്തി.
തുടര്‍ന്ന് ആര്‍പിഎഫ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. ടിക്കറ്റ് ഇല്ലാതെയാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്.
ട്രെയിനില്‍ സിഗരറ്റിന്റെ പുക ഉയര്‍ന്നതോടെയാണ് ഫയര്‍ അലാറം മുഴങ്ങിയത്. ശുചിമുറിയില്‍ നിന്നാണ് പുക ഉയരുന്നതെന്ന് തിരിച്ചറിഞ്ഞ റെയില്‍വേ പോലീസ് ഉദ്യോസ്ഥര്‍ അവിടെ പരിശോധന നടത്തി. അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് ശുചിമുറിയുടെ ജനല്‍ പാളി തകര്‍ത്തപ്പോഴാണ് അതിനുള്ളില്‍ ഒരാള്‍ ഇരിക്കുന്നത് കണ്ടത്. ഇയാളെ കസ്റ്റിഡിയിലെടുത്തതിന് ശേഷം യാത്ര പുനഃസ്ഥാപിച്ചു. സി-13 കോച്ചിലാണ് സംഭവം നടന്നതെന്ന് റെയില്‍വേ അറിയിച്ചു.