Share this Article
സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി; 600 അടി താഴ്ചയിലേക്ക് വീണു, യുവതിയ്ക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 11-10-2023
1 min read
woman dies after falling off cliff in mahabaleshwa

മുംബൈ: സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി മലയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് യുവതി മരിച്ചു. മഹാരാഷ്ട്രയിലെ വിനോദ സഞ്ചാര കേന്ദ്രമായ മഹാബലേശ്വറിലെ പ്രസിദ്ധമായ കേറ്റ് പോയിന്റില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് യുവതി കൊക്കയിലേക്ക് വീണത്. 

പുനെ സ്വദേശിയായ അങ്കിതയാണ് (23) മരിച്ചത്. യുവതി കൊക്കയിലേക്ക് വീണ കാര്യം ഭര്‍ത്താവ് ആണ് പൊലീസിനെ അറിയിച്ചത്. 600 അടി താഴ്ചയിലേക്കാണ് യുവതി വീണതെന്ന് പൊലീസ് പറഞ്ഞു. അബോധാവസ്ഥയിലായിരുന്ന യുവതിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

യുവതി കൊക്കയിലേക്ക് വീണത് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ട്രക്കിങ് ടീമുകളുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തിയത്. തിരച്ചിലിന് ഒടുവിലാണ് അബോധാവസ്ഥയിലായ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ആശുപത്രിയിൽ  എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories