ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ തമിഴ്നാട് നാമക്കൽ സ്വദേശി ശരവണന്റെ മൃതദേഹം തിരിച്ചറിഞ്ഞു. മണ്ണിടിച്ചിൽ ഉണ്ടായ 16 ന് രാവിലെ ടാങ്കർ നിർത്തി ശരവണൻ ചായ കുടിക്കാനായി ലക്ഷ്മണന്റെ കടയിൽ എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഡിഎൻഎ പരിശോധനയിലൂടെയാണ് ശരവണൻ്റെ മൃതദേഹം തിരിച്ചറിഞ്ഞത്.