തിരുവനന്തപുരം: ജീവനക്കാരുടെ യൂണിയന്‍ പ്രതിഷേധത്തിന് പിന്നാലെ വന്ദേഭാരത് ടി.ടി.ഇക്കെതിരെ എടുത്ത അച്ചടക്ക നടപടി പിന്‍വലിച്ചു.സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പരാതിയില്‍ വന്ദേഭാരത് ചീഫ് ടി.ടി.ഇ ജി.എസ് പത്മകുമാറിനെ വന്ദേഭാരതിൽ നിന്നും ഒഴിവാക്കിയ നടപടിയാണ് പിൻവലിച്ചത്. ജീവനക്കാരുടെ യൂണിയന്‍ പ്രതിഷേധത്തിന് പിന്നാലെയാണിത്.
സ്പീക്കറോട് അപമര്യാദയായി പെരുമാറിയെന്ന് പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ജി.എസ് പത്മകുമാറിനെ വന്ദേഭാരതില്‍ നിന്ന് ഒഴിവാക്കിയത്. ജൂലായ് 30-ന് എറണാകുളത്ത് വെച്ചായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.
വിഷയത്തില്‍ ഔദ്യോഗികമായി റെയില്‍വേയുടെ ഭാഗത്തുനിന്ന് വിശദീകരണമുണ്ടായിരുന്നില്ല. അതേസമയം, ടി.ടി.ഇ.യ്‌ക്കെതിരെ നടപടി എടുത്ത വിവരം തിരുവനന്തപുരം റെയില്‍വേ ഡി.ആര്‍.എമ്മി.ന്റെ ഓഫീസില്‍ നിന്ന് സ്പീക്കറുടെ ഓഫീസിലേക്ക് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടിയെടുത്ത വിവരം പുറത്തറിഞ്ഞത്. ഇതോടെ യൂണിയന്‍ നേതാക്കള്‍ പ്രതിഷേധമറിയിച്ചു.