മൂന്നാർ ന്യൂ കോളനി സ്വദേശി ഈശ്വരന്റ കുടുംബത്തിന്റെ ഏക ആശ്രയമായ വീടിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടിയുമായി പഞ്ചായത്ത് അധികൃതർ. നാലുപേർ അടങ്ങുന്ന കുടുംബം ഉറങ്ങുന്നതും കുട്ടികൾ പഠിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം എപ്പോൾ വേണേലും നിലംപൊത്താവുന്ന ഒറ്റ മുറിയിലാണ്.
ഈശ്വരന്റെ കുടുംബത്തിന്റെ ദുരാവസ്ഥ കഴിഞ്ഞ ദിവസം കേരളവിഷൻ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നടപടികളുമായി മുന്നോട്ടു വന്നിരിക്കുന്നത്.