ന്യൂഡല്‍ഹി: പാർക്കിൽ ഇരിക്കുകയായിരുന്ന വിദ്യാർത്ഥിനിയെ അടിച്ചുകൊന്നു.മാളവ്യ നഗറില്‍ അരബിന്ദോ കോളജിന് സമീപമാണ് വിദ്യാര്‍ഥി കൊല്ലപ്പെട്ടത്. കമല നെഹ്രു കോളജിലെ 25കാരി നഗ്രീസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രതി ഇര്‍ഫാന്‍ പൊലീസിനോട് പറഞ്ഞു. അരബിന്ദോ കോളജിന് സമീപത്തെ പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ അക്രമി ഇരുമ്പുവടികൊണ്ട് അടിക്കുകയായിരുന്നെന്ന് ഡല്‍ഹി സൗത്ത് ഡിസിപി ചന്ദന്‍ ചൗധരി പറഞ്ഞു. മൃതദേഹത്തിന് സമീപത്തുവച്ച് ഇരുമ്പ് വടി കണ്ടെത്തിയതായും പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.
യുവതിയുടെ തലയില്‍ അടിയേറ്റ് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. രക്തം വാര്‍ന്നൊലിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.