പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് പറഞ്ഞ പ്രതിപക്ഷ കക്ഷികള്‍ യഥാര്‍ത്ഥ പ്രതിപക്ഷമല്ലെന്നും മൂട് താങ്ങി പ്രതിപക്ഷമാണെന്നും കെ മുരളീധരന്‍ എംപി. ഇന്ത്യയുടെ ഭരണ കൈമാറ്റത്തിന് ചെങ്കോലുമായി ഒരു ബന്ധവുമില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ആ ചെങ്കോലിനെ ജവഹർലാൽ നെഹ്റു അധികാര ദണ്ഡായി കരുതിയിട്ടില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. കോഴിക്കോട് കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നറിയിച്ച് 15 രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വന്നിരുന്നു. ബി ജെ ഡി, അകാലിദൾ, വൈ എസ് ആർ കോൺഗ്രസ്, എ ഐ എ ഡി എം കെ, തെലുങ്ക് ദേശം പാർട്ടി, ശിവസേന(ഷിൻഡെ വിഭാഗം), എൻ പി പി, എൻ ഡി പി പി, സിക്കിംക്രാന്തികാരി മോർച്ച, ആൾ ഝാർഖണ്ഡ് സ്റ്റുഡൻസ് യൂണിയൻ, രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ, അപ്നദൾ (എസ്), ഇന്ത്യ മക്കൾ കൽവി മുന്നേറ്റ കഴകം, തമിഴ് മാനില കോൺഗ്രസ് എന്നീ സംഘടനകളാണ് ചടങ്ങിൽ പങ്കെടുക്കുമെന്നറിയിച്ചത്.