ജമ്മുകശ്മീരിലെ ശ്രീനഗറിലെ ഹര്‍വാനില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരര്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയത്. സൈന്യത്തിന്റെ പട്രോളിങ് സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശം പൂര്‍ണമായി വളഞ്ഞിരിക്കുകയാണ് സൈന്യം.