സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അയ്യായിരത്തിലധികം യന്ത്രവല്‍ക്കൃത ബോട്ടുകള്‍ക്കാണ് നിരോധനം. 52 ദിവസം ട്രോളിങ്ങ് നീണ്ടുനില്‍ക്കും.
മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പാക്കാനുമാണ് ട്രോളിങ് നിരോധനം. അര്‍ധരാത്രി ആരംഭിക്കുന്ന നിരോധനം ജൂലൈ 31 വരെ 52 ദിവസം തുടരും. ഇക്കാലയളവില്‍ യന്ത്രവല്‍കൃത ബോട്ടുകളില്‍ മത്സ്യബന്ധനം അനുവദിക്കില്ല.
ആഴക്കടല്‍ മത്സ്യബന്ധനം പൂര്‍ണമായി വിലക്കുന്നതിനൊപ്പം നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ നിയമനടപടിയും സ്വീകരിക്കും. പരമ്പരാഗത വള്ളങ്ങള്‍ക്ക് മീന്‍പിടിക്കാന്‍ അനുമതിയുണ്ടെങ്കിലും ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള വള്ളങ്ങളെ നിയന്ത്രിക്കും.
കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവയുടെ സേവനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളും ട്രോളിങ് നിരോധന കാലയളവില്‍ പ്രവര്‍ത്തിക്കും.
ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം മറ്റുസംസ്ഥാനങ്ങളില്‍ ട്രോളിങ് നിരോധനം ഇല്ലാത്ത സമയത്ത് കേരളത്തില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത് അശാസത്രീയമാണെന്ന ആരോപണം ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തുന്നുണ്ട്.