ചിന്താ ജെറോം യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി റിപ്പോർട്ട്. രണ്ടു ടേം പൂർത്തിയാക്കിയതിനാലാണ് ചിന്ത സ്ഥാനം ഒഴിയുന്നത്. ചിന്തയ്ക്ക് പകരം ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം എം ഷാജർ യുവജന കമ്മീഷൻ അധ്യക്ഷനാകും. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗങ്ങൾ ആണ് ചിന്തയും ഷാജറും. മൂന്നു വർഷമാണു കമ്മീഷൻ അധ്യക്ഷന്റെ കാലാവധി.
ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങും. ഡിവൈഎഫ്ഐയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും നിലവിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമാണ് ഷാജർ.