Share this Article
Union Budget
കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം! കഠിനാധ്വാനത്തിന്റെ മഷിക്കൂട്; കെ കെ രാഗേഷിന് അഭിനന്ദനവുമായി ദിവ്യ എസ് അയ്യർ ഐ എ എസ്
വെബ് ടീം
13 hours 33 Minutes Ago
1 min read
divya s iyyer

കണ്ണൂ‍ർ സിപിഐഎം ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തതിന് പിന്നാലെ അഭിനന്ദനവുമായി ദിവ്യ എസ് അയ്യർ ഐ എ എസ്. ഇൻസ്റ്റഗ്രാമിലാണ് ദിവ്യ എസ് അയ്യർ ഐ എ എസിന്റെ പോസ്റ്റ്.

കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം. ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം. കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട് എന്നാണ് ദിവ്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

പുതിയ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുൻ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെകെ രാഗേഷിനെ തീരുമാനിച്ചത് ഇന്ന് രാവിലെയാണ്. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതലയിൽ നിന്ന് രാഗേഷ് മാറും.

പോസ്റ്റിന്റെ പൂ‌ർണ രൂപം:

‘കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം!

ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്.

വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!

കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു! 

Thank you, for always considering us with utmost respect–an art that is getting endangered in power corridors across the globe.’ – ദിവ്യ എസ് അയ്യർ ഐ എ എസ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories