നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ വീണ്ടും ആരോപണം. സൂത്രവാക്യം സിനിമയിലെ നടി അപര്‍ണ ജോണ്‍സാണ് നടനെതിരെ ആരോപണവുമായി എത്തിയത്. സിനിമ സെറ്റില്‍ വച്ച് ഷൈന്‍ തന്നോട് മോശമായി പെരുമാറിയെന്ന് അപര്‍ണ വെളിപ്പെടുത്തി.
നടന്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന വിന്‍സി അലോഷ്യസിന്റെ പരാതിക്കു പിന്നാലെയാണ് സൂത്രവാക്യം സിനിമയിലെ തന്നെ നടിയായ അപര്‍ണ ജോണ്‍സും വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. ഷൈന്‍ തന്നോട് മോശമായി പെുമാറി, വിഷയം അപ്പോള്‍ തന്നെ തനിക്ക് വിശ്വാസമുള്ള സഹപ്രവര്‍ത്തകയുമായി പങ്കുവച്ചെന്നും ഉടനെ സെറ്റില്‍ വച്ചുതന്നെ തനിക്ക് അതിനുള്ള പരിഹാരം ലഭിച്ചെന്നും അപര്‍ണവ്യക്തമാക്കി.
തനിക്ക് മാത്രമല്ല കൂടെയുണ്ടായിരുന്ന ഒരു സഹപ്രവര്‍ത്തകയ്ക്കും സമാന അനുഭവമുണ്ടായെന്ന വിന്‍സിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഒരുപാട് പേര്‍ തന്നോട് ഇക്കാര്യം ചോദിച്ചെന്നും അപര്‍ണ പറയുന്നുണ്ട്. എന്നാല്‍ ഷൈന്‍ ലഹരി ഉപയോഗിക്കുന്ന ആളാണോ എന്ന് തനിക്ക് അറിയില്ലെന്നും അപര്‍ണ വ്യക്തമാക്കി