Share this Article
Union Budget
പഹൽഗാമിൽ വീണ്ടും വിനോദ സഞ്ചാരികൾ എത്തിതുടങ്ങുന്നു
Pahalgam

പഹൽഗാമിൽ വീണ്ടും വിനോദ സഞ്ചാരികൾ എത്തിതുടങ്ങുന്നു. സഞ്ചാരികൾ വീണ്ടും എത്തിയതോടെ ഈ മേഖലയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരു ജനതയുടെ ആത്മവിശ്വാസവും പ്രതീക്ഷയുമാണ് ഉയരുന്നത്. കടകളൊക്കെ തുറന്നുതുടങ്ങി. താഴ്വര ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഭീകരാക്രമണത്തിനുശേഷം നടൻ അതുൽ കുൽക്കർണി പഹൽഗാം സന്ദർശിച്ച്‌ സഞ്ചാരികൾക്ക് ആത്മവിശ്വാസം പകരുന്നു. പ്രതിദിനം 5000 മുതല്‍ 7000 വരെ സന്ദർശകർ വന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ നൂറുകണക്കിന് ആളുകള്‍ മാത്രമാണ് എത്തുന്നത്. എന്നിരുന്നാലും വരും  ദിവസങ്ങളിൽ കൂടുതൽ ആളുകൾ, സഞ്ചാരികളുടെ ഇഷ്ടതാഴ്വരയിലേക്ക് എത്തുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് ഒരു ജനത.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories