Share this Article
കേരളത്തിന്റെ മുഖ്യ വിവരാവകാശ കമ്മീഷണറായി വി. ഹരി നായർ സത്യപ്രതിജ്ഞ ചെയ്തു
Kerala Chief Information Commissioner V. Hari Nair took oath

കേരളത്തിന്റെ മുഖ്യ വിവരാവകാശ കമ്മീഷണറായി വി. ഹരി നായർ സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. 

2021 ൽ വി. ഹരിനായർ നിയമ സെക്രട്ടറിയായിരുന്നു. നിയമ നിർമ്മാണത്തിന് മാത്രമായി നിയമസഭ ഒരു സെഷൻ വിളിച്ചുച്ചേർത്ത് 36 ബില്ലുകൾ പാസാക്കിയത് അദ്ദേഹം നിയമ സെക്രട്ടറിയായ ഉടനെയാണ്. കൂടാതെ നിയമവകുപ്പിൽ ഇ ഓഫീസ് പൂർണമായി നടപ്പിലാക്കുകയും നോട്ടറി നിയമനങ്ങൾ ഓൺലൈനാക്കാൻ നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories