Share this Article
ലോക്‌നാഥ് ബഹ്‌റക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
Former Home Minister Thiruvanjoor Radhakrishnan has made serious allegations against Loknath Bahra

ലോക്നാഥ് ബഹ്റക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. പിണറായി സർക്കാർ ബിജെപിയുമായി നടത്തിയ എല്ലാ ചർച്ചകളുടെയും മധ്യസ്ഥൻ ബഹ്റയായിരുന്നു എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന നിലയിലാണ് പിണറായി സർക്കാർ ബഹ്റക്ക് ഉന്നത പദവിയിൽ പുനർ നിയമനം നൽകിയത്. പത്മജ കോൺഗ്രസിനോട് കാണിച്ചത് കൊടും ചതിയാണ്. കെ. മുരളീധരനെ തൃശ്ശൂരിലേക്കും ഷാഫി പറമ്പിലിനെ വടകരയിലേക്കും കൊണ്ടുവന്ന അടവുനയം കോൺഗ്രസ് സ്വീകരിച്ചതോടെ  രാഷ്ട്രീയ എതിരാളികൾ വിറച്ചു പോയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories