Share this Article
Union Budget
മോസ്‌കോയിലുണ്ടായ ഭീകരണാക്രമണത്തില്‍ 93 പേര്‍ മരിച്ചു; നൂറിലേറെ പേര്‍ക്ക് പരിക്ക്
93 dead in Moscow terror attack; More than 100 people were injured

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരണാക്രമണത്തില്‍ 93 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ 60 പേരുടെ നില അതീവഗുരുതരമാണ്. 115 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ അഞ്ച് പേര്‍ കുട്ടികളാണ്.

ക്രോക്കസ് സിറ്റി ഹാളിലെ പ്രമുഖ സംഗീത ബാന്റ് പിക്‌നിക്കിന്റെ പരിപാടിക്കിടെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിന് പിന്നാലെ ഹാളില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നു. ആക്രമണത്തിന് പിന്നില്‍ 5 അക്രമികള്‍ ആണെന്നാണ് റിപ്പോട്ടുകള്‍. അക്രമികളിലൊരാള്‍ പിടിയിലായതായാണ് വിവരം.

റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവയെല്ലാം അതീവ സുരക്ഷയിലാണ്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ളാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആക്രമണത്തില്‍ ലോകരാജ്യങ്ങള്‍ അപലപിച്ചു.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories