കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ല സെക്രട്ടറി എം എം വർഗ്ഗീസിന് ഇഡി നോട്ടീസ്. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് നോട്ടീസ് നൽകിയത്. നേരത്തെ പാർട്ടിയുടെ പ്രാദേശിക നേതാക്കളെ കേസിൽ ചോദ്യം ചെയ്തിരുന്നു.
അതേ സമയം സമൻസ് കിട്ടിയില്ലെന്ന് എം എം വർഗീസ് കേരളവിഷനോട് പറഞ്ഞു. നോട്ടീസ് കിട്ടിയാലും ഹാജരാകണമോ എന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും വർഗീസ് പറഞ്ഞു